Header details

Saturday, June 20, 2009

P.MADHAVI VALIYAPARAMBA

അമ്മ മരിച്ചിട്ട് ഇന്നേക്ക് ഒരു വര്ഷവും മൂന്നു മാസവും ആയി .ഓര്‍ക്കാത്ത ദിവസങ്ങളില്ല .ആ സ്മൃതിയില്‍ മുഴുകി കഴിയുന്നു.
താഴെ കൊടിത്തിരിക്കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്ത് കുറച്ച് സമയം കാത്തിരുന്നാല്‍ മാത്രമെ തുടര്‍ന്ന് കാണാന്‍ കഴിയു.ആക്ഷേപങ്ങളും അഭിപ്രായങ്ങളും എന്റെ ഈമെയിലില്‍ അയച്ചുതരിക.കുടുതല്‍ വിവരങ്ങള്‍ക്ക് എന്റെ ഓര്‍ക്കുട്ട് സങര്‍ശിക്കാം.

mailto:rajanmastervp@gmail.com
എന്റെ വെബ്സൈറ്റ് സന്ദര്‍ശിക്കാന്‍
ക്ലിക്ക് ചെയ്യുക Daily valiyaparamba ന്യു‌സ്(click here)

  • My Family(ക്ലിക്ക് ചെയ്യുക)



എന്നെ പേടിപ്പിച്ച സംഭവം

ഒരു ദിവസം ഞാന് മീന്‍ പിടിക്കാന്‍ kadappuratheekku പോയി രാത്രി എത്രയായി എന്ന് ഓര്‍മയില്ല ഏകദേശം രണ്ടു മണിയായികാണൂം തിരിച്ചിവരുമ്പോള്‍ രണ്ടു ആയിരുന്നു..........................
മീന്‍ ഒരു വശത്തുനിന്നു അഴിച്ചെടുക്കാന്‍ തുടങ്ങി .കൂരാകൂരിരുട്ടു്...കടപ്പുറം ഞാന് മാത്രം.പെട്ടന്ന് കരയിലുള്ള കയര്‍ അനങ്ങാന്‍ തുടങ്ങി അത് ആരോ വലിചെടുക്കുന്നതുപോലെ തെക്കോട്ട്‌ നടക്കാന്‍ തുടങ്ങി....... ബലം പ്രയോഗിച്ചു നിന്നാല്‍ അവിടെ നില്‍ക്കും മീന്‍ അഴിക്കാന്‍ തുടങ്ങിയാല്‍ സഞ്ചരിക്കാന്‍ തുടങ്ങും രണ്ടും കല്പിച്ച് ആരാണന്നു അറിയാന്‍ ഞാന് കയറിന്റെ മറ്റേ അറ്റം ഓടി നോക്കി ആരെയും കാണാനില്ല തിരിച്ചു വന്നു മീന്‍ അഴിക്കാന്‍ തുടങ്ങി കയര്‍ പിന്നെയും സഞ്ചരിക്കാന്‍ തുടങ്ങി എനിക്ക് ആദ്യമായി പേടി തോന്നി..................രണ്ടും കല്പിച്ചു ഞാന്
കയറിന്റെ മറ്റേഅറ്റം വരെ ഓടി നോക്കിഏകദേശം ഇരുനൂറ്റിയന്പത് നീളം കാണും. ഒരാളും അവിടെയില്ല .തിരിച്ചു വന്നു വീണ്ടും പഴയ സ്ഥിതി എനിക്ക് ആദ്യമായി പേടി തോന്നി. വീട്ടിലേക്ക് ഓടിപോകാന് തോന്നി. ഭയം കൊണ്ടു കാല് തോന്നി. എനിക്ക് ഭയങ്കര അരിശം വന്നു .ഒന്നു കൂടി പരീക്ഷിക്കാന് തീരുമാനിച്ചു. അടുത്തുണ്ടായിരുന്ന ഒരു കൊടന്തമട്ടകണ എടുത്തു സര്വ്വശക്തിയുമെടുത്തു വീശി അലറികൊണ്ട് മറ്റേഅറ്റത്തേക്ക് ഓടി.........അപ്പോള് ...............

10.10.2010 ഞായറാഴുച്ച .....
.രാവിലെ തന്നെ ടെന്‍ഷന്‍ ആയിരുന്നു ...തിങ്കളാഴുച്ച എറണാകുളം 10 മണിക്ക് എത്തണം... M .T .മാരുടെ മീറ്റിംഗ് ആണ് വെള്ളിയാഴ്ചയാണ് വിവരം കിട്ടിയത് ടിക്കറ്റ്‌ ok ആയില്ല .റിട്ടേണ്‍ ടിക്കറ്റ്‌ റെഡി ആയി. എങ്ങനെ പോകും ?പോകാതിരിക്കാന്‍ പറ്റില്ല ഞങ്ങള്‍ മൂന്ന് പേരും പോകാന്‍ തീരുമാനിച്ചു തല്‍കാലം മലബാറില്‍ ജനറല്‍ ല്‍ കയറാന്‍ തീരുമാനിച്ചു.ശനിയാഴ്ച വലയിടനം എന്ന് വിചാരിച്ചിരുന്നു .എങ്കിലും മീന്‍ കുറവ് ആയതിനാല്‍ വേണ്ടെന്നു വച്ചു.ഞായറാഴുച്ച എന്തായാലും വല ഇടണം തീരുമാനിച്ചു .ഞായറാഴ്ച രാവിലെ തന്നെ ശാന്തയോട് ഞാന്‍ പയ്യന്നൂര്‍ ല്‍ പോകുകയാണ് ഇന്ന് വരില്ലെന്ന് പറഞ്ഞു പയ്യന്നൂര്‍ ല്‍ നിന്ന് സൗകര്യം പോലെ ട്രെയിന്‍ കയറാം ഞാന്‍ വിചാരിച്ചു .കുളിച്ചു റെഡി ആയി സാധനങ്ങള്‍ പായ്ക്ക് ചെയ്തു.പെട്ടെന്ന് വിജയന്‍ മാസ്റ്ററുടെ ഫോണ്‍ മീറ്റിംഗ് മാറ്റിവെച്ചിരിക്കുന്നു ....ഭയങ്കര വിശപ്പ്‌ കുമാരേട്ടന്റെ ഹോട്ടലില്‍ പോയി നോക്കി അത് അടച്ചിരിക്കുന്നു .ഞായറാഴ്ച സാധാരണ തുറക്കാറില്ല .ശാന്തയുടെ വീട്ടിലേക്കു ഫോണ്‍ ചെയ്തു എടുക്കുന്നില്ല ഒരു മണിയായി എന്ന് തോന്നി ....ശാന്തയുടെ വീട്ടിലേക്കു പോയിനോക്കാന്‍ തീരുമാനിച്ചു മുതലാളി അമ്പുവേട്ടന്റെ വീട്ടിന്റെ അടുത്ത് കടപ്രത്തു കുറച്ചു കുട്ടികള്‍ കയറു കൊണ്ട് വെള്ള പൊന്തു കെട്ടുന്നു .വിനീത് ഒക്കെ ആ കൂട്ടത്തില്‍ ഉണ്ട് .എന്തായാലും വൈകുന്നേരം വല അളക്കണം ...ശാന്തയുടെ വീട്ടില്‍ ആരും ഇല്ല.വാതില്‍ ലോക്ക് ചെയ്തിരിക്കുന്നു ഞാന്‍ ഇല്ല എന്നറിഞ്ഞത് കൊണ്ട് എവിടെയോ പോയതാണ് .k .v .യുടെ ഹോട്ടലില്‍ പോയി ചായ കുടിക്കാന്‍ തീരുമാനിച്ചു .അതും അടച്ചിരിക്കുന്നു .പോകുന്ന വഴിക്ക് kader മാഷെ വീട്ടില്‍ കയറി അവിടെ നിന്ന് ഭക്ഷണം കഴിച്ചു .അവിടുത്തെ കമ്പ്യൂട്ടര്‍ തകരാറില്‍ ആണ് ശരിയാക്കാന്‍ അന്നേ പറയുന്നുണ്ട് .ഏതായാലും അവിടുന്ന് ശരിയാക്കാന്‍ പറ്റില്ല .വീട്ടിലേക്കു എടുത്തു വീട്ടില്‍ വച്ചു കണക്ട് ചെയ്തു അപ്പോഴേക്കും കരണ്ടു പോയി ...പിന്നീട് കുറെ സമയത്തേക്ക് കരണ്ടു വന്നില്ല എന്തായാലും ഇപ്പോ തന്നെ ശരിയാക്കണം പിന്നീട് സമയം കിട്ടില്ല വല പിന്നെയിടം ..എന്തായാലും മീന്‍ കുറവാണു പിന്നെ കരണ്ടു വന്നപ്പോള്‍ ഏഴു മണിയയിക്കാനും കണക്ട് ചെയ്തതെയുള്ളൂ അപ്പോള്‍ തന്നെ കടെര്‍ മാഷിന്റെ വിളി വന്നു രണ്ടു കുട്ടികളെ കടലില്‍ കാണാനില്ല .................ഇപ്പോള്‍ ഞാന്‍ ആലോചിക്കുന്നത് ആന്നു വലയലക്കാന്‍ ഞാന്‍ പോയിരുന്നെങ്കില്‍ ആ ഒഴുക്കില്‍ വലയിടുമായിരുന്നു.കുട്ടികള്‍ മാറി പോകുമായിരുന്നു ...അവര്‍ രക്ഷപ്പെടുമായിരുന്നു ......പറഞ്ഞാല്‍ കേള്‍കുന്നില്ലെങ്കില്‍ അവര്‍ കുളിക്കുന്ന സ്ഥലത്ത് വലയിടുമായിരുന്നു അവര്‍ ഒഴുക്കില്‍ നിന്ന് മാറിപോയേനെ.........
മറ്റുള്ളവര്‍ക് കാണാന്‍ വേണ്ടി എല്ലാ വാര്‍ത്തകളും vedio ചിത്രം ഇവ ഈ സൈറ്റ് ല്‍ ഉള്‍കൊള്ളിച്ചിട്ടുണ്ട് .ഇവിടെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍മതി
കൂടതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

2 comments :

1.Do u like kadappuram?
2.What do u say the inhabitants of kadappuram?